ബി. എം. ബി. എഫ് ഹെൽപ്പ് ആൻഡ് ഡ്രിംങ്ങ് 2023 തൂബ്ലി സിബാർക്കോയിൽ സമാപനസമ്മേളനം

  • Home-FINAL
  • Business & Strategy
  • ബി. എം. ബി. എഫ് ഹെൽപ്പ് ആൻഡ് ഡ്രിംങ്ങ് 2023 തൂബ്ലി സിബാർക്കോയിൽ സമാപനസമ്മേളനം

ബി. എം. ബി. എഫ് ഹെൽപ്പ് ആൻഡ് ഡ്രിംങ്ങ് 2023 തൂബ്ലി സിബാർക്കോയിൽ സമാപനസമ്മേളനം


ബഹ്റൈനിൽ കഴിഞ്ഞ ഒമ്പത് വർഷമായി അർഹതപ്പെട്ട തൊഴിലാളികൾക്ക് അവരുടെ ജോലിയിടങ്ങളിൽ നടത്തിവരുന്ന സേവന പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ങ് 2023 ലെ സമാപനം ആയിരത്തോളം തൊഴിലാളി സഹോദരങ്ങൾ ജോലി ചെയ്യുന്ന തൂബ്ലി സിബാർക്കോ ജോലിയിടത്തിൽ ജനകീയമായി സമാപന വിതരണം വിപുലമായി നടന്നു.

ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ ബഹുമാനപ്പെട്ട അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ഉൽഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ & ഫോളോ അപ് മേധാവി ആദരണീയനായ യൂസഫ് യാക്കൂബ് ലോറിയുടെ അദ്ധ്യക്ഷതയിൽ വിതരണം നടക്കും തദവസരത്തിൽ വൺ ബഹ്റൈൻ മേധാവി ശ്രീ ആന്റണി പൗലോസിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സേവന കൂട്ടായ്മകളും സമാപനത്തിൽ പങ്ക് ചേർന്നു.

ആദ്യമായി ബഹ്റൈനിൽ തൊഴിലാളികൾക്ക് ആശ്വാസമായി മലയാളി ബിസിനസ് ഫോറം നടപ്പിൽ വരുത്തിയ പദ്ധതി എന്ന ഖ്യാതിയും ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പൊൻതൂവലാണ്.
വിവിധ മന്ത്രാലയത്തിന്റെയും സ്വദേശി വിദേശികളിലും ഏറെ പ്രശംസക്ക് വിധേയമായ
ഈ സേവനത്തെ കർമ്മത്തെ മാതൃകയാക്കി വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരം ആശയം നടപ്പിലാക്കിയിട്ടുണ്ട്

ഒമ്പതാം വർഷത്തെ ബി എം ബി എഫ് ഹെൽപ് & ഡ്രിംങ്ങ് 2023 ഈ വർഷം 77 ദിവസങ്ങൾ പൂർത്തീകരിച്ചതോടുകൂടിയാണ് വെള്ളിയാഴ്ച സമാപനം കുറിച്ചത്.
ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ക്യാപിറ്റൽ ഗവർണറേറ്റ്
ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലാറി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൺ ബഹ്റൈൻ സാരഥി ആന്റണി പൗലോസ്
മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി, ബഷീർ അമ്പലായി, ബഹ്റൈൻ മലയാളി ബിസിനസ്ഫോ റം ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ, ബിഎം ബി എഫ് രക്ഷാധികാരി സക്കരിയ പി പുനത്തിൽ, ബി കെ എസ് എഫ് കമ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം ഭാരവാഹികളായനജീബ് കടലായി, നിസാർ ഫഹദാൻ ഐസി ആർ എഫ് പ്രതിനിധി നാസർ മഞ്ചേരി മുൻ സമാജം പ്രസിഡന്റ് ജനാർദ്ദനൻ
കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നെജീബ് ദാർ അൽഷിഫ ഡയറക്ടർ സമീർ പൊറ്റച്ചോല, പാക്റ്റ് ഭാരവാഹി ജ്യോതി മേനോൻ, ഐ എൽ എ പ്രസിഡന്റ് ശാരദ ദേവി, രാജീവൻ, ഭാസ്കരൻ എടത്തോടി റെഷീദ് വെളിച്ചം സേവന ടീം അംഗങ്ങളായ അൻവർ കണ്ണൂർ കാസിം പാടത്തകായിൽ അജീഷ് കെ വി മൂസ ഹാജി, മൊയ്തീൻ പയ്യോളി, മനോജ്‌ വടകര , നജീബ് കണ്ണൂർ , ദിനേശൻ പള്ളിയാലിൽ, ഖൈസ് അഴീക്കോട്ലത്തീഫ് മരക്കാട്ട് ,സലാം അസീസ് മണിക്കുട്ടൻ നൗഷാദ് പൂനൂർ അൻവർ ശൂരനാട് ശ്രീജൻ നുബിൻ അൻസാരി സുരേഷ് വടകര, സിബാർകോ ഓഫീസ് അധികാരികൾ, റിത്ത എനർജി ജീവനക്കാർ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

 

Leave A Comment