ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു’; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍

  • Home-FINAL
  • Business & Strategy
  • ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു’; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍

ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു’; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍


പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർഥിച്ച ആളാണ് സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.പ്രസ്താവന സതീശൻ തിരുത്തണം അല്ലെങ്കിൽ അയാള്‍ രക്ഷപെടില്ല അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

Leave A Comment