ബഹ്റൈൻ എയർഷോ 2022: ശ്രദ്ധ ആകർഷിച്ച് ഇന്ത്യൻ പവലിയൻ

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ എയർഷോ 2022: ശ്രദ്ധ ആകർഷിച്ച് ഇന്ത്യൻ പവലിയൻ

ബഹ്റൈൻ എയർഷോ 2022: ശ്രദ്ധ ആകർഷിച്ച് ഇന്ത്യൻ പവലിയൻ


ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ രണ്ടാം ദിനത്തിൽ ശ്രദ്ധയാകാർഷിച് ഇന്ത്യൻ പവലിയൻ .ഇന്ത്യൻ പവലിയൻ ഇന്ത്യൻ അംബാസഡർ ഹിസ് എക്‌സലൻസി പിയൂഷ് ശ്രീവാസ്തവ ഇന്നലെ ഉദ്ഘാടനം ചെയ്തു. പവലിയനിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് , ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയുടെ പ്രദർശനങ്ങളുണ്ട് . പ്രമുഖ വ്യവസായി രവിപിള്ള ഇന്ന് ഇന്ത്യൻ പവലിയൻ സന്ദർശിച്ചു.പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കു കരുത്തുപകരുന്ന നിരവധി ഉപകരണങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹെലികോപ്റ്റേഴ്സ് അസി.ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, എയര്‍ വൈസ് മാര്‍ഷല്‍ എസ്. ശ്രീനിവാസന്‍, ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍ ഭാസ്കര്‍ല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.റെഡ് ആരോസ്, സൗദി ഹോക്‌സ്, യുഎഇയിലെ അൽ ഫുർസാൻ, ഗ്ലോബൽ സ്റ്റാർസ് തുടങ്ങി വിവിധ ടീമുകളുടെ ഏരിയൽ ഡിസ്‌പ്ലേകളും ആവേശകരമായ ഷോകളും പ്രദർശിപ്പിച്ച ഐക്കണിക് ഫ്ലയിംഗ് എയർ ഡിസ്‌പ്ലേ പ്രോഗ്രാമും ഇന്നലെ ഷോയിൽ അവതരിപ്പിച്ചു.ഇന്നലെ സഖീർ എയർബേ സിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച എയർ ഷോ നവംബർ 11 നു സമാപിക്കും.

Leave A Comment