ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസ അനുവദിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തോനേഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തിയതിന് പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.ഇതിന്റെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടര്‍ച്ചയായി ഇന്ന് യു.കെ ഇന്ത്യ യങ് പ്രഫഷനല്‍ സ്‌കീം യഥാര്‍ഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിസയുടെപ്രയോജനം ലഭിക്കും”, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റിലൂടെ അറിയിച്ചു.യു.കെയില്‍ രണ്ട് വര്‍ഷം ജീവിക്കാനും തൊഴില്‍ ചെയ്യാനുമാണ് വിസ അനുവദിക്കുക. യു.കെയിലെ വിദേശ വിദ്യാര്‍ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍നിന്നുള്ള നിക്ഷേപം യു.കെയിലാകമാനം 95000 തൊഴിലവസരങ്ങള്‍ ഒരുക്കുന്നുണ്ട്.കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം യു.കെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യന്‍ പ്രഫഷനലുകളുടെ തൊഴില്‍പരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്ബത്തിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും കരാരിനുണ്ട്. ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ചയില്‍ യു.കെയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.