ജി.20 ഉച്ചകോടിയിൽ സമാധാനത്തിനായുള്ള സന്ദേശം ഉയർത്തി ഇന്ത്യ.

  • Home-FINAL
  • Business & Strategy
  • ജി.20 ഉച്ചകോടിയിൽ സമാധാനത്തിനായുള്ള സന്ദേശം ഉയർത്തി ഇന്ത്യ.

ജി.20 ഉച്ചകോടിയിൽ സമാധാനത്തിനായുള്ള സന്ദേശം ഉയർത്തി ഇന്ത്യ.


ബാലിയിലെ ജി.20 വേദിയിൽ ഇന്ന് മുഴങ്ങിയത് യുദ്ധത്തിന് എതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന ഇന്ത്യൻ നിലപാട് ലോക രാജ്യങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചുയുക്രൈ്നിൽ വെടിനിർത്തൽ നടപ്പിലാക്കണം. നയതന്ത്രത്തിന്റെ പാതയിൽ സമാധാനം കണ്ടെത്താനുള്ള നീക്കങ്ങളെ വിജയിപ്പിക്കാനാകും എന്നും പ്രധാനമന്ത്രി ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ വ്യക്തമാക്കി. ഇന്ത്യോനേഷ്യയിലെ ഇന്ത്യൻ വംശജരെ അഭിസമ്പോദന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നൂറ്റാണ്ട് ഇന്ത്യയുടെതാണെന്ന് അവകാശപ്പെട്ടു.ബ്രിട്ടൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ വിഷയങ്ങളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ രൺറ്റ് പ്രധാനമന്ത്രിമാരും തിരുമാനിച്ചു. അമേരിയ്ക്കൻ പ്രസിഡന്റ് ജോബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ തിരുമാനിച്ചു.

Leave A Comment