മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു.ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ അമീറുമാർ, ഉംറക്ക് മുമ്പും ശേഷവും യാത്രയിലുടനീളവുമുള്ള പഠന ക്ളാസുകൾ എന്നിവ ദാറുൽ ഈമാൻ ഉംറ സംഘത്തിന്റെ പ്രത്യേകതയാണ്. മികച്ച സൗകര്യത്തോടെ ഫാമിലികൾക്കും ബാച്ചിലേഴ്സിനും പ്രത്യേക പരിഗണന നൽകി ആണ് യാത്ര സംഘടിപ്പിക്കുന്നത്. ആത്മീയ ചൈതന്യത്തോടെ ഉംറ നിർവഹിക്കാനും വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കുന്ന പ്രസ്തുത യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കോർഡിനേറ്റർ പി.പി.ജാസിർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39062051, 35573966 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.