ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സംഗീത നിശ വെള്ളിയാഴ്ച്ച.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സംഗീത നിശ വെള്ളിയാഴ്ച്ച.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സംഗീത നിശ വെള്ളിയാഴ്ച്ച.


മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മെമ്പേഴ്സ് വെൽഫെയർ സ്കീമിന്റെ ഭാഗമായി നടത്തപ്പെടുന്ന “കാരിറ്റസ് -2022” സംഗീത നിശ വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ഡയറക്ടർ അരാഫത് നേതൃത്വം നൽകുന്ന പരിപാടിയിൽ സിയാദ് (ഇന്ത്യൻ വോയിസ്‌ ) സോണിയ (ഐഡിയ സ്റ്റാർ സിംഗർ ) സമദ് സുലൈമാൻ, ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളം, അപ്പു ജോസ് എന്നിവർ അണി നിരക്കുന്നു. റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി പശ്ചാത്തല സംഗീതം ഒരുക്കും.

Leave A Comment