സാക്കിർ നായിക്കിനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം ലോകകപ്പ് വേദിയിലെത്തിയിട്ടില്ലെന്നും ഇന്ത്യയോട് ഖത്തർ.

  • Home-FINAL
  • Business & Strategy
  • സാക്കിർ നായിക്കിനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം ലോകകപ്പ് വേദിയിലെത്തിയിട്ടില്ലെന്നും ഇന്ത്യയോട് ഖത്തർ.

സാക്കിർ നായിക്കിനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം ലോകകപ്പ് വേദിയിലെത്തിയിട്ടില്ലെന്നും ഇന്ത്യയോട് ഖത്തർ.


ന്യൂഡൽഹി: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാക്കിർ നായിക്കിനെ ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ലോകകപ്പ് വേദിയിലെത്തിയിട്ടില്ലെന്നും ഖത്തർ ഭരണകൂടം.

സാക്കിർ നായിക്കിനെ ക്ഷണിച്ച സംഭവത്തിൽ ഖത്തർ ഭരണകൂടത്തെ ആശങ്കയറിയിച്ചിരുന്നെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരവിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപിടിയിലാണ് ഖത്തർ ഇക്കാര്യം അറിയിച്ചത്.

സാക്കിർ നായിക് ഇന്ത്യ തേടുന്ന കുറ്റവാളിയാണെന്ന് ഖത്തറിനെ ബോധ്യപ്പെടുത്തിയെന്ന് ഇന്ത്യ വ്യക്തമാക്കി. വിഷയം ഖത്തറിന് മുന്നിൽ ഉയർത്തുമെന്ന് നേരത്തെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു.

ഇന്ത്യയുമായുള്ള ഖത്തറിന്റെ ബന്ധം തകർക്കാൻ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളാണ് സാക്കിർ നായിക്കിനെ ചുറ്റിപ്പറ്റിയുള്ള മുഴുവൻ വിവാദങ്ങളും സൃഷ്ടിച്ചതെന്നാണ് ഖത്തർ സർക്കാർ ഇന്ത്യയെ അറിയിച്ചത്.

Leave A Comment