പലിശ വിരുദ്ധ ജനകീയ സംഗമവും സെമിനാറും ഇന്ന് (25-11-22)ന് ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും.

  • Home-FINAL
  • Business & Strategy
  • പലിശ വിരുദ്ധ ജനകീയ സംഗമവും സെമിനാറും ഇന്ന് (25-11-22)ന് ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും.

പലിശ വിരുദ്ധ ജനകീയ സംഗമവും സെമിനാറും ഇന്ന് (25-11-22)ന് ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും.


മനാമ: ബഹ്റൈനിൽ നിയമവിരുദ്ധ പലിശയിടപാട് നടത്തുന്ന സംഘങ്ങൾ സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലിശക്കെണിയിൽ അകപ്പെട്ടവരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും ജനകീയ സംഗമവും സെമിനാറും ഇന്ന് (നവംബർ 25ന് ) വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സഗയയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കു൦ .ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പലിശ വിരുദ്ധ ജനകീയ സെമിനാറിൽ പ്രവാസി സംഘടനാ നേതാക്കളും സംബന്ധിക്കും. ഐസി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ്. വി.കെ. തോമസ് നിയമ ബോധവൽക്കരണം നടത്തും. പലിശ – സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നാട്ടിലെയും ബഹ്‌റൈനിലെയും നിയമ വിഷയങ്ങളിലെ സംശയങ്ങൾക്ക് സദസ്യർക്ക് അദ്ദേഹവുമായി സംവദിക്കാനുമുള്ള അവസരവും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്. തുടർന്ന് സാമൂഹിക സംഘടനാ പ്രതിനിധികൾ സംസാരിക്കു൦.ജനകീയ സംഗമത്തോടനുബന്ധിച്ച് പലിശക്കെണിയിൽ അകപ്പെട്ടവർക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് പരാതി നൽകാനും നിയമ സഹായ നടപടികൾ നൽകാനുമുള്ള ഹെൽപ് ഡസ്കും പ്രവർത്തിക്കും.

Leave A Comment