ബഹ്റൈനിൽ കോവി ഡുമായി ബന്ധപ്പെട്ട പുതുക്കിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ കോവി ഡുമായി ബന്ധപ്പെട്ട പുതുക്കിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

ബഹ്റൈനിൽ കോവി ഡുമായി ബന്ധപ്പെട്ട പുതുക്കിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.


ബഹ്റൈനിൽ കോവി ഡുമായി ബന്ധപ്പെട്ട പുതുക്കിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. 2022 ഡിസംബർ 4 ഞായറാഴ്ച മുതൽ, കോവിഡ്-19 സംബന്ധമായ എല്ലാ പരിശോധനകളും വാക്സിനേഷനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നൽകുമെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബഹ്റൈനിലെ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു. ഇതോടൊപ്പം ,രാജ്യത്തെ മറ്റ് എല്ലാ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങളും, സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രവും നിർത്തലാക്കുകയും ചെയ്യുന്നതാണ്.എല്ലാ COVID ചികിത്സയും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ‘സെഹാതി’ കെട്ടിടത്തിൽ കേന്ദ്രീകൃതമാകുമെന്നും ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന മേക്ക്-ഷിഫ്റ്റ് സൗകര്യം നിർത്തലാക്കുകയാണെന്നും ടാസ്‌ക്‌ഫോഴ്‌സ് കൂട്ടിച്ചേർത്തു. ബഹ്റൈനിലെ കോവി ഡ് രോഗികളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതും ടാസ്‌ക്ഫോഴ്‌സ് നിർത്തലാക്കുന്നതാണ്.എന്നാൽ അന്താരാഷ്ട്ര തലത്തിൽ കോവി ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബഹ്റൈനിലെ ആരോഗ്യമേഖല നിരീക്ഷിക്കുന്നത് തുടരുമെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഹെഡ് , ഹിസ് എക്സലൻസി , ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വ്യക്തമാക്കി.

ബഹ്‌റൈനിലെ കോവിഡ് രോഗികളുടെ , ആശുപത്രിവാസ നിരക്കുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും , നിലവിലുള്ള കോവിഡ് കേസുകളും സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു., പുതിയ തീരുമാനും കോവിഡിനെ വിജയകരമായി നേരിടുന്നതിൽ ബഹ്റൈൻ പൂർണമായി വിജയിച്ചു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment