ടാര്‍ മിക്സുമായി ഓടിക്കൊണ്ടിരുന്ന ടിപ്പറില്‍ തീ പടര്‍ന്നു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കാരണം വൻ അപാകം ഒഴിവായി .

  • Home-FINAL
  • Business & Strategy
  • ടാര്‍ മിക്സുമായി ഓടിക്കൊണ്ടിരുന്ന ടിപ്പറില്‍ തീ പടര്‍ന്നു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കാരണം വൻ അപാകം ഒഴിവായി .

ടാര്‍ മിക്സുമായി ഓടിക്കൊണ്ടിരുന്ന ടിപ്പറില്‍ തീ പടര്‍ന്നു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കാരണം വൻ അപാകം ഒഴിവായി .


അടൂര്‍: ടാര്‍ മിക്സുമായി സഞ്ചരിച്ച ടിപ്പര്‍ തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചു. ആളപായമില്ല. ബുധനാഴ്ച രാവിലെ ഏനാദിമംഗലം ഇളമണ്ണൂര്‍ – ചായലോട് റോഡിലാണ് അപകടം.

ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ ടാര്‍ മിക്സിങ് പ്ലാന്‍്റില്‍ നിന്ന് ലോഡു കയറ്റി ഇടപ്പള്ളിക്കോട്ടയിലേക്ക് പോകാന്‍ ചായലോട് റോഡിലെ കുത്തനെ ഇറക്കം ഇറങ്ങുമ്ബോള്‍ -പത്തനാപുരം റോഡിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്ബായിരുന്നു അപകടം.

ടിപ്പറിന്‍്റെ കാബിന്‍്റെ പിറകുവശത്ത് പുകയും തീയും കാബിനുള്ളിലെ കണ്ണാടിയില്‍ കണ്ടെങ്കിലും സമീപത്ത് വീടുകളുള്ളതിനാല്‍ 100 മീറ്റര്‍ മുന്നോട്ട് ഓടിച്ച്‌ ഇറക്കം ഇറങ്ങി കഴിഞ്ഞാണ് ടിപ്പര്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയത്. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കാരണം അപകട സാധ്യത കുറക്കാനായി.

ഹൈഡ്രോളിക് ഓയിലിന്‍്റെ കാനിനു സമീപത്തുനിന്നാണ് തീ കണ്ടതെന്ന് ഡ്രൈവര്‍ രതീഷ് പറഞ്ഞു. അടൂരില്‍ നിന്ന് രണ്ടു യൂനിറ്റും പത്തനാപുരത്തു നിന്ന് ഒരു യൂനിറ്റും അഗ്നി രക്ഷസേന എത്തിയാണ് തീ കെടുത്തിയത്.

Leave A Comment