മനാമ: നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിന്റെ ഭാഗമായി റിഫ ഏരിയ സ്ത്രീകള്‍ക്കായി ഡിസംബര്‍ 9 നു വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ദിശ സെന്ററിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, ഹെന്ന ഡിസൈനിങ് എന്നീ ഇനങ്ങളാണ് ഉള്ളത്.
ഒരാള്‍ക്ക് രണ്ട് ഇനത്തില്‍ മത്സരിക്കാം. വിജയികളെ വനിതാസമ്മേളന വേദിയിൽ പ്രഖ്യാപിക്കുന്നതായിരിക്കും കൗമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്കായി പോസ്റ്റർ മേക്കിങ് മത്സരവും അന്നേ ദിവസം നടക്കും.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 36487850, 33902021 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് റിഫ ഏരിയ പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അറിയിച്ചു.