വിഴിഞ്ഞം പ്രതിഷേധം വഷളാകാന്‍ പാടില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

  • Home-FINAL
  • Business & Strategy
  • വിഴിഞ്ഞം പ്രതിഷേധം വഷളാകാന്‍ പാടില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിഴിഞ്ഞം പ്രതിഷേധം വഷളാകാന്‍ പാടില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


വിഴിഞ്ഞം തുറമുഖ സമരത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്. പ്രതിഷേധം ഒരു പരിധി കടന്ന് വഷളാകാന്‍ പാടില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ആരോപിച്ചിരുന്നു. വിഴിഞ്ഞം സമരത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. തീവ്രവാദ സംഘടനയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.കേന്ദ്ര സേനയില്‍ നിലപാട് കോടതിയെ അറിയിച്ചതാണ്. അക്കാര്യത്തില്‍ കോടതി തീരുമാനിക്കട്ടെ. ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും ചര്‍ച്ചക്ക് തയാറാണ്. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും ബാലിശമാണെന്നും മന്ത്രി പറഞ്ഞു.

Leave A Comment