സൗദി അറേബ്യയിൽ വാഹനാപകടം; നാലു പേര്‍ മരിച്ചു

  • Home-FINAL
  • Business & Strategy
  • സൗദി അറേബ്യയിൽ വാഹനാപകടം; നാലു പേര്‍ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടം; നാലു പേര്‍ മരിച്ചു


അസീര്‍: സൗദി അറേബ്യയിലെ അസീർ ശആര്‍ ചുരംറോഡില്‍ ബസ് അപകടത്തില്‍ നാലു പേര്‍ മരണപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ചുരംറോഡില്‍ അടിവാരത്തിന് സമീപത്തെ അവസാനത്തെ തുരങ്കത്തിനു മുമ്പായി ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.

റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്കും മഹായില്‍ ജനറല്‍ ആശുപത്രിയിലേക്കും നീക്കി. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.

Leave A Comment