ബിഗ് ടിക്കറ്റില്‍ രണ്ടാം സമ്മാനം ബഹ്റൈൻ മലയാളി പ്രവാസികൾക്ക്.

  • Home-FINAL
  • Business & Strategy
  • ബിഗ് ടിക്കറ്റില്‍ രണ്ടാം സമ്മാനം ബഹ്റൈൻ മലയാളി പ്രവാസികൾക്ക്.

ബിഗ് ടിക്കറ്റില്‍ രണ്ടാം സമ്മാനം ബഹ്റൈൻ മലയാളി പ്രവാസികൾക്ക്.


നറുക്കെടുപ്പ് വീഡിയോ  https://fb.watch/hccvzh2yGu/
അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ഖാദര്‍ ഹസ്സൈന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഈ സമ്മാനത്തുകയിലൂടെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് വിജയിയായി മാറിയിരിക്കുകയാണ് ഖാദര്‍. 206975 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ബഹ്‌റൈൻ പ്രവാസി മലയാളിക്കാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത് 047913 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് തോമസ് ഒള്ളൂക്കാരന് 10 ലക്ഷം ദിര്‍ഹ൦ സമ്മാനം ലഭിച്ചത്കമീസിലുള്ള അൽ മനരത്തനിലെ ജീവനക്കാരനാണ്. തോമസ് ഒള്ളൂക്കാരനും സുഹൃത്തുക്കളായ ഒൻപത് പേരുമാണ് ടിക്കറ്റ് എടുത്തത്.

ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് 3.5 കോടി ദിര്‍ഹത്തിന്റെ സമ്മാനമാണ്. ഇതിന്പുറമെ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹവും മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതവും അടുത്ത നറുക്കെടുപ്പില്‍ ലഭിക്കും.

Leave A Comment