യു.പി.പി: സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

  • Home-FINAL
  • Business & Strategy
  • യു.പി.പി: സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

യു.പി.പി: സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.


നാമ : യുണെറ്റഡ് പേരന്റ്സ് പാനലിൽ ന്റെ നേതൃത്വത്തിൽ ബഹ്റിൻ ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മ രൂപികരിച്ചു.
ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന യോഗത്തിലാണ് 50 അംഗ സൽമാനിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
യു.പി.പി സൽമാനിയ ഏരിയ കൺവീനർ എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ശ്രീധർ തേറമ്പിൽ, ബിജു ജോർജ് , ഹരീഷ് നായർ, അനിൽ യു.കെ., മോനി ഓടികണ്ടത്തിൽ , എഫ്.എം ഫൈസൽ എന്നിവർ സംസാരിച്ചു.
സൽമാനിയ ഏരിയ കോർഡിനേറ്റർമാരായി ജോർജ് മാത്യു, അജി ജോർജ് , തോമസ് ഫിലിപ്പ്, ഗ്രാജോ ജോസ് , മിധുൻ മോഹൻ ,വിനോദ് ഡാനിയേൽ , ജയകുമാർ , സിൻസൺ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ലിജു പാപ്പച്ചൻ , ഷിബു കോശി, സജി, ജയ്സൺ, ജോമോൻ, ജയകുമാർ എ., രാജു ജോൺ, നടേശൻ ,ജോമോൻ ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.

Leave A Comment