`ഫ്രീഡം അറ്റ് മിഡ്നൈറ്റി”ന്റെ രചയിതാവ് ഡൊമനിക് ലാപ്പിയര്‍ അന്തരിച്ചു

  • Home-FINAL
  • Business & Strategy
  • `ഫ്രീഡം അറ്റ് മിഡ്നൈറ്റി”ന്റെ രചയിതാവ് ഡൊമനിക് ലാപ്പിയര്‍ അന്തരിച്ചു

`ഫ്രീഡം അറ്റ് മിഡ്നൈറ്റി”ന്റെ രചയിതാവ് ഡൊമനിക് ലാപ്പിയര്‍ അന്തരിച്ചു


ന്ത്യയെ സ്നേഹിച്ചിരുന്ന ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപ്പിയര്‍ അന്തരിച്ചു.91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഉള്ളറക്കഥകള്‍ അനാവരണം ചെയ്യുന്ന “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” ഡൊമിനിക് ലാപിയറും ലാറി കോളിന്‍സ് എന്ന അമേരിക്കക്കാരനും ചേര്‍ന്ന് എഴുതിയതാണ്. മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേരില്‍ ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1931 ജൂലൈ 30-ന് ചാറ്റെലൈലോണിലാണ് ലാപിയര്‍ ജനിച്ചത്. ഏറ്റവും പ്രശസ്തമായ പാരീസ് ബേണിംഗ്സും ലാറി കോളിന്‍സുമായി സഹകരിച്ച്‌ എഴുതിയതാണ്. 1985-ല്‍ കൊല്‍ക്കത്തയിലെ റിക്ഷാക്കാരന്റെ പ്രയാസങ്ങളെ കുറിച്ചുള്ള “സിറ്റി ഓഫ് ജോയ്” എന്ന നോവലും വന്‍ വിജയമായിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കി പാട്രിക് സ്വെയ്‌സിനെ നായകനാക്കി റോളണ്ട് ജോഫി സംവിധാനം ചെയ്ത ഒരു സിനിമ 1992-ല്‍ പുറത്തിറങ്ങി.ഇന്ത്യയിലെ മാനുഷിക പദ്ധതികളെ പിന്തുണയ്ക്കാന്‍ ലാപിയര്‍ തന്റെ റോയറ്റിയില്‍ നിന്നുള്ള വലിയപങ്ക് ഉപയോഗിച്ചു. 1981 മുതല്‍ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകര്‍പ്പവകാശതുകയുടെ ഒരു പങ്ക് കൊല്‍ക്കത്തയിലെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നല്‍കിവരുന്നു. 2008-ല്‍ ഇന്ത്യ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.

Leave A Comment