ബി.എം.എ രണ്ടാം വാർഷികം ആഘോഷിച്ചു .

ബി.എം.എ രണ്ടാം വാർഷികം ആഘോഷിച്ചു .


ബഹ്റൈൻ മല്ലു ആംഗ്ലേഴ്സിന്റെ (ബി.എം.എ) രണ്ടാം വാർഷികവും അതിനോടനുബന്ധിച്ചു നടത്തിയ ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും നുറാന ഐലന്റിൽ വച്ച് നടന്നു.ചടങ്ങിൽ വിശിഷ്ട അതിഥികളായി സാമൂഹ്യ പ്രവർത്തകരായ ശ്രീ ചെമ്പൻ ജലാൽ,ശ്രീ സുനിൽ ചെറിയാൻ ,ശ്രീ സുരേഷ് മണ്ടോടി എന്നിവർ പങ്കെടുത്തു.ചടങ്ങിന്‌ ശ്രീ സുനിൽ ചെറിയാൻ സ്വാഗതം ആശംസിച്ചു . ശ്രീ ചെമ്പൻ ജലാൽ രണ്ടാം വാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു, ശ്രീ സുരേഷ്‌ മണ്ടോടി ആശംസകൾ അർപ്പിച്ചു. ശ്രീ ബിനു ജോർജ് കരിക്കിനേത്ത് സിൽക്ക് ഗലേറിയ അടൂർ സമ്മാനദാനം നിർവഹിച്ചു.പരുപാടിയിൽ സീനിയർ ആംഗ്ലറായ ശ്രീ വിജയന് പൊന്നാട അണിയിച്ച്‌ ആദരിച്ചു .ഒരു മാസം നീണ്ടു നിന്ന ഫിഷിംഗ്‌ ടൂർണ്ണമെന്റിൽ വിജയികളായ സ്പെഷ്യൽ പ്രൈസ് ശ്രീ സാജൻ (14.3kg), 1st prize ശ്രീ അബ്ദുൽ റഷീദ് (11.01kg), 2nd prize ശ്രീ അൻവർ പി കെ (7.875kg), 3rd prize ശ്രീ ബിന്നി ധർമശീലൻ (7.6kg), മറ്റ് വിജയികളായ ശ്രീ അക്ബർ, ശ്രീ വിജിലേഷ്, ശ്രീമതി വിജിഷ, മാസ്റ്റർ പ്രണവ് അരുൺ, ശ്രീ ദീപക്, ശ്രീമതി സൽമ ദീപക്, ശ്രീ ജോൺ റൈനി, ശ്രീ റാഫി എന്നിവർക്ക് സമ്മാനദാനവും നടത്തി.ചടങ്ങിൽ ശ്രീ സുനിൽ ലീയോ നന്ദി പ്രകാശിപ്പിച്ച്‌ സംസാരിച്ചു.- ബി.എം.എ കോഡിനേറ്റർ മാരായ രൂപേഷ് പടിഞ്ഞാറയിൽ, സുനിൽ ലീയോ, അജീഷ് ടി. എ, ഉണ്ണിമോൻ,സുജിത്ത് കെ ഭാസ്കർ, വിജിലേഷ് സി. എം, മനോജ് കുമാർ,ഷിബു നടരാജൻ, മുഹമ്മദ് റാഫി & വിജീഷ് വിജയൻ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Leave A Comment