60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ് മാറ്റിയെഴുതി എംബാപ്പെ

  • Home-FINAL
  • Business & Strategy
  • 60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ് മാറ്റിയെഴുതി എംബാപ്പെ

60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ് മാറ്റിയെഴുതി എംബാപ്പെ


ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപ്പെ. 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് എംബാപ്പെയ്ക്ക് സ്വന്തം. 60 വർഷം പഴക്കമുള്ള റെക്കോർഡാണ് എംബാപ്പെ തിരുത്തിയത്. 23 കാരനായ ഫ്രഞ്ച് കൊടുങ്കാറ്റിന് ഇതുവരെ ലോകകപ്പിൽ 9 ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെ എന്നിവരെ പിന്തള്ളിയാണ് താരത്തിൻ്റെ നേട്ടം. പോളണ്ടിനെതിരെ 74-ാം മിനിറ്റിൽ നേടിയ ഗോളോടെ ഗോൾ വേട്ടയിൽ എംബാപ്പെ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി(8 ഗോൾ). രണ്ടാം ഗോൾ കൂടി നേടിയതോടെ റൊണാൾഡോയെ മറികടന്ന് അർജന്റീന നായകൻ മെസ്സിയുടെ നേട്ടത്തിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് കഴിഞ്ഞു(9 ഗോൾ). മെസ്സിയെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് നേട്ടം.

Leave A Comment