വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ട് വര്‍ഷമായി വടകരയിലാണ് താമസം. ആരോഗ്യ വകുപ്പിലെ സംഘം ഇന്ന് വടകരയിലെത്തും.