വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ക്രിസ്തുമസ് , ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ക്രിസ്തുമസ് , ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ക്രിസ്തുമസ് , ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു


ലോക പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷം “ക്രിസ്ത്മസ് ലുഅവു” ജൂഫ്ഫയർ, ഒലിവ് ഹോട്ടലിൽ വച്ച് വിവിധ പരിപാടികളോടെ നടത്തി. ചടങ്ങിൽ ഡബ്ലു എം. എഫ് ബഹ്‌റൈൻ പ്രസിഡന്റ്‌ കോശി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു .ഡബ്ലു എം. എഫ് ബഹ്‌റൈൻ കോർഡിനേറ്റർ മുഹമ്മദ്‌ സാലിയുടെ സ്വാഗത പ്രസംഗത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അഥിതി ആയി പങ്കെടുക്കുകയും ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും മാധ്യമ പ്രവർത്തകരുമായ, പി ഉണ്ണികൃഷ്ണൻ 4 പി.എം. ന്യൂസ്‌, സോമൻ ബേബി എന്നീ പ്രമുഖരും റവ: ഫാദർ ഡേവിഡ് വി ടൈറ്റസ് (വികാരി മാർത്തോമാ പാരിഷ് ചർച്ച് ), റവ: ഫാദർ ബിബിൻ മാത്യൂസ് ഓമനാലി ( അസിസ്റ്റന്റ് വികാരി മാർത്തോമാ പാരിഷ് ചർച്ച് ) എന്നിവരും പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികളായി. സെന്റ് പീറ്റേഴ്സ് ജാക്കോബയിറ്റ്
പാരിഷ് കൊയർ, മാർതോമ പാരിഷ് കൊയർ, ഡബ്യു എം എഫ് കൊയർ കാഴ്ചവച്ച ക്രിസ്ത്മസ് സംഗീത വിരുന്ന് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി, ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനെ ശ്രീ കോശി സാമുവേൽ പൊന്നാട അണിയിച്ചു ആദരിച്ചു. ഡബ്ലു എം എഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി പ്രതിഷ് തോമസ് ആശംസ പ്രസംഗം നടത്തി ഡബ്ലു എം എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ്‌ Dr. ഷബാന ഫൈസൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. അത്താഴ വിരുന്നോടെ പരിപാടിക്ക് തിരശീല വീണു.

Leave A Comment