ബഹ്റൈന്‍ പോളി ടെക്നിക്കില്‍ നവംബര്‍ അഞ്ചാം തീയ്യതി മുതല്‍ എട്ടാം തീയ്യതി വരെ അഞ്ചു ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കായി സിനിമാ പാഠശാലയും സെമിനാറും സംഘടിപ്പിച്ചു. പത്മശ്രീ മോഹന്‍ലാല്‍ ചെയര്‍മാനായുള്ള പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തില്‍ ക്ളിക്കോണിന്‍റെ സഹകരണത്തോടെയാണ് വര്‍ക്ക് ഷോപ്പുകളും സെമിനാറും നടന്നത്. ബഹ്റൈന്‍ സകൂള്‍ ഓഫ് ക്രിയേറ്റീവ് മീഡിയയാണ് പരിപാടി സംഘടിപ്പിച്ചത്. ഷൂട്ട് എ ഷോട്ട്, ക്യാമറ ഫോര്‍ ആക്ടിങ്ങ്, ആക്ടിങ്ങ് ഫോര്‍ ക്യാമറ,സിനിമാ ഫോട്ടോഗ്രാഫി ഫോര്‍ ഡയറക്ടേഴ്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പഠനകളരിയും സെമിനാറും നടന്നത്. ആനന്ദ് ഓമനകുട്ടന്‍,ഡോ.ഓവണ്‍ ഗല്ലാഗീര്‍ എന്നിവര്‍ നേത്യത്വം നല്‍കി.