500 ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ.

  • Home-FINAL
  • Business & Strategy
  • 500 ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ.

500 ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ.


ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ നടക്കുന്ന നവീകരണത്തിന്റെ ഭാഗമായി എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 500 ജെറ്റ് ലൈനര്‍ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. 100 ബില്യൺ ഡോളർ വില മതിക്കുന്ന വൻ ഇടപാടാകുമിതെന്നാണ് റിപ്പോർട്ട്. എയർബസ് എ 350, ബോയിംഗ് 787, 777, 400 നാരോ ബോഡി ജെറ്റുകൾ,100 വൈഡ് ബോഡി ജെറ്റുകൾ എന്നിവയാകും എയർ ഇന്ത്യ വാങ്ങുക. കരാറുകള്‍ അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ വില്‍പ്പന കരാര്‍ അടക്കമുള്ളവ  പരസ്യപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം ഒരു ദശാബ്ദത്തിന് ശേഷമാണ് 100 ​​ബില്യൺ ഡോളറിന് മുകളിലായി ഇത്തരമൊരു ഇടപാട് നടക്കാൻ ഒരുങ്ങുന്നത്. എന്നാല്‍ ടാറ്റ ഗ്രൂപ്പും എയര്‍ ബസും ബോയിങ്ങും ഈ റിപ്പോര്‍ട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹ ഉടമസ്ഥതയിലുള്ള കമ്പനിയായ വിസ്താര എയര്‍ ഇന്ത്യയുമായി ലയിക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചിരുന്നു.

ഈ പ്രഖ്യാപനത്തിന് ശേഷമാണ് ഒരു വലിയ ഫുൾ സർവീസ് കാരിയർ സൃഷ്ടിക്കുന്നതിനും ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വേണ്ടി എയർ ഇന്ത്യ ഇത്രയും വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നത്. ഇതോടെ 218 വിമാനങ്ങളുമായി ടാറ്റ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി മാറി.1932-ല്‍ ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യ 1953-ല്‍ ദേശസാത്കരിക്കുകയായിരുന്നു. തുടർന്ന് സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടത്തിനെ തുടർന്ന് 2000 ത്തിൽ ആയിരുന്നു ടാറ്റയുടെ പ്രശസ്തിക്ക് കോട്ടം തട്ടിയത്. ഒടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം വീണ്ടെടുത്തത്. അതിനുശേഷം ലോകോത്തര വിമാനക്കമ്പനിയെന്ന ഖ്യാതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

Leave A Comment