ബഹ്റൈൻ ദേശീയ ദിനം;രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ തുടരുന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ദേശീയ ദിനം;രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ തുടരുന്നു.

ബഹ്റൈൻ ദേശീയ ദിനം;രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ തുടരുന്നു.


മനാമ: ബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ.സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേശീയ ദിന സന്ദേശം നൽകി.ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

article

രാജ്യത്തിലെ ഗവർണറേറ്റുകളിൽ വിവിധ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്.ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് ആഘോഷപരിപാടികൾ.വിവിധ മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് വലിയ തോതിലുള്ള പരിപാടികൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്.ഇത്തരത്തിൽ ദേശീയ ദിനാഘോഷ പരിപാടികൾ വർണാഭമാക്കാൻ ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റിയും മുന്നിലുണ്ട്.
ഇതിന്റെ ഭാഗമായി ബഹ്റെെൻ ടൂറിസം അതോറിറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നയന മനോഹരമായ ദീപാലങ്കാരങ്ങളാണ് ഒരുക്കിയോയിരിക്കുന്നത്. ബഹ്റൈൻ പതാകയുടെ നിറം ആയ വെള്ളയും ചുവപ്പും നിറത്തിലുള്ള ലെെറ്റുകൾ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.ഈസ ടൗൺ ഇന്ത്യൻ സ്കൂളിന് അടുത്തുള്ള അലങ്കാര ദീപങ്ങളും, ഇന്നലെ തന്നെ ബഹ്‌റൈൻ ഇന്റർനാഷണൽ സിറക്യൂട്ടിൽ നടന്ന കരിമരുന്ന് പ്രയോഗവും കാണാൻ വെള്ളിയാഴ്ച്ച അവധി ദിനത്തിൽ കുടുബാംഗങ്ങളും കുട്ടികളും ഉൾപ്പെടെയുള്ള സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് ഒഴുകിയെത്തിയത്.

രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ, എക്സിബിഷൻ തുടങ്ങി വ്യത്യസ്ത പരിപാടികൾ ഒരുക്കി പ്രവാസികളും അന്ന൦ തരുന്ന നാടിന്റെ ദേശീയ ദിന ആഘോഷത്തിൽ പങ്കുചേർന്നു. ദേശീയദിനാഘോഷം പ്രമാണിച്ച് തിങ്കളാഴ്ച വരെ സർക്കാർ ഓഫീസുകൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വാരാന്ത്യ ദിനങ്ങളിലും ആഘോഷപരിപാടികൾ തുടരുകയാണ്.

Bahrain announces National Day holidays

അതോടൊപ്പം തന്നെ വലിയുൽ അഹ്ദ് അവന്യൂ, ക്ലോക്ക് റൗണ്ട് എബൗട്ട്, റിഫ റോഡ് എന്നിവിടങ്ങളിലും കാപിറ്റൽ ഗവർണറേറ്റിൽ അദ്ലിയ 338 ബ്ലോക്ക്, ശൈഖ് ഖലീ-ബിൻ സൽമാൻ ഹൈവേ, ഹിദ്ദ് ജങ്ഷൻ, എയർപോർട്ട് റോഡ്, മുഹറഖ് ഗവർണറേറ്റിൽ ഖലീഫ അൽ കബീർ ഹൈവേ, സല്ലാഖ് റോഡ്, കിങ് ഫൈസൽ ഹൈവേ, റയ്യ റോഡ് എന്നിവയിലും ദക്ഷിണ ഗവർണറേറ്റിൽ ഡിസംബർ 16 റോഡ്, അൽ ഗൗസ് ഹൈവേ, ഈസ ടൗൺ, സൗദി കോസ്വേ, വലിയ്യുൽ അഹ്ദ് റൗണ്ട് എബൗട്ട്, ഉത്തര മേഖല ഗവർണറേറ്റിൽ സാർ റോഡ്, ഹമദ് ടൗണിലെ സതേൺ എൻട്രി എന്നിവിടങ്ങളിൽ അലങ്കാര ദീപങ്ങൾ അടക്ക൦ ഒരുക്കിയാണ് ഇത്തവണയും ബഹ്‌റൈന്റെ ദേശീയ ദിനാഘോഷ പരിപാടികൾ നടന്ന് വരുന്നത്.

Leave A Comment