രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.


മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി. ) ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 51-ാമത് ബഹ്റൈൻ ദേശീയ ദിനാഘോഷ൦ സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ. ഉദ്ഘാടനം ചെയ്തു.
അബ്ദുല്ല രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, ഷബീർ മാസ്റ്റർ, അഷ്ഫാഖ് മണിയൂർ ,ജാഫർ പട്ടാമ്പി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിന് സഫ്‌വാൻ സഖാഫി നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ സുഫിയാൻ മുഹറഖ് സോൺ ഒന്നാം സ്ഥാനം നേടി. പ്രവർത്തകരുടെ കലാപരിപാടികൾ ആഘോഷത്തിന് പകിട്ടേകി. എക്സിക്യുട്ടീവ് സെക്രട്ടറി ജാഫർ ശരീഫ് സ്വാഗതവും ശിഹാബ് പരപ്പ നന്ദിയും പറഞ്ഞു.

Leave A Comment