ഫ്രണ്ട്‌സ് വനിതാ വിഭാഗം ലഘുലേഖ പ്രകാശനം ചെയ്തു

  • Home-FINAL
  • Business & Strategy
  • ഫ്രണ്ട്‌സ് വനിതാ വിഭാഗം ലഘുലേഖ പ്രകാശനം ചെയ്തു

ഫ്രണ്ട്‌സ് വനിതാ വിഭാഗം ലഘുലേഖ പ്രകാശനം ചെയ്തു


മനാമ: ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ലഘുലേഖയുടെ പ്രകാശനം പ്രസിഡന്റ്‌ സക്കീന അബ്ബാസ് നിർവഹിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 30നാണു വനിതാ സമ്മേളനം നടക്കുന്നത്.ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈമില നൗഫൽ സെക്രട്ടറി നദീറ ഷാജി, ജനറൽ കൺവീനർ സൗദ പേരാമ്പ്ര, കൺവീനർ സലീന ജമാൽ, പ്രചരണ വിഭാഗം കൺവീനർ റഷീദ സുബൈർ,മനാമ ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ, മുഹറഖ് ഏരിയ പ്രസിഡന്റ് സമീറ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment