മനാമ ബഹ്റൈൻ ടവറിലെ ആഫ്രിക്കൻ കമ്മ്യൂണിറ്റി ചർച്ച് സന്ദർശകർക്ക് ലൈറ്റ്സ് ഓഫ് കൈൻഡസ് ഭക്ഷണ പാക്കറ്റുകളും റെഡ് ബസ് ഗോ കാർഡും വിതരണം ചെയ്തു . ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ റീച്ച് ദ അൺറീച്ച്ഡ് എന്ന പദ്ധതിയുടെ ഭാഗമായി ആണ് പരിപാടി നടത്തിയത്. കൂടാതെ , കോവിഡ് 19 കാലഘട്ടം മുതൽ 3 വർഷമായി ആഫ്രിക്കൻ കമ്മ്യൂണിറ്റി ചർച്ച് സന്ദർശകരുമായി സഹകരണം തുടരുന്നു എന്നും ലൈറ്റ്സ് ഓഫ് കൈൻഡ് നസ് അറിയിച്ചു.ലൈറ്റ്സ് ഓഫ് കൈൻഡ് നസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, എഞ്ചിനീയർ സെൽവ കുമാർ, ഷിഹാബ് അലി, എന്നിവരോടൊപ്പം പാസ്റ്റർ ഡെബി, മിസ്സിസ് ഡെബി, ക്രിസ്റ്റിൻ ടോർ എന്നിവർ സന്നിഹിതരായി