ബഹ്റൈൻ അൻപത്തിയൊന്നാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ച് മൈത്രി ,

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ അൻപത്തിയൊന്നാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ച് മൈത്രി ,

ബഹ്റൈൻ അൻപത്തിയൊന്നാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ച് മൈത്രി ,


മൈത്രി- ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് 15 ദിവസം നീണ്ടുനിന്ന മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന സമാപനം പ്രവാസി കമ്മിഷണർ അംഗം സുബൈർ കണ്ണൂർ നിർവഹിച്ചു.
സാമൂഹ്യ പ്രവർത്തകൻ KT സലീം ,പോഗ്രാം കോഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു ,ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ , ഷിനു ടി സാഹിബ് , ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ തുടിങ്ങിയവർ സംസാരിച്ചു. 15 ദിവസം നീണ്ടുനിന്ന ഫ്രീ മെഗാ മെഡിക്കൽ ക്യാമ്പ് നാനൂറിൽപ്പരം ആൾക്കാർ ഉപയോഗപ്പെടുത്തിയത്.മൈത്രി പ്രസിഡൻ്റ് നൗഷാദ് മഞപ്പാറ അദ്ധ്യക്ഷത വഹിച്ച സമാപന സംഗമം
എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ ക്ലാപ്പന ,അൻഷാദ് അഞ്ചൽ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
മൈത്രി സെക്രട്ടറി സുനിൽ ബാബു സ്വാഗതവും വൈസ് പ്രെസിഡെന്റ് സക്കിർ ഹുസൈൻ നന്ദിയും പറഞ്ഞു.

Leave A Comment