ആർ.എസ്.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി.

ആർ.എസ്.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി.


മനാമ: പുതുതായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ ഭാരവാഹികൾക്ക് ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സൽമാബാദ് ഐ സി.എഫ്. ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സംഗമം സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.

ആർ.എസ്.സി ബഹ്റൈൻ നാഷനൽ ഭാരവാഹികളായ മുനീർ സഖാഫി എടപ്പാൾ, ജാഫർ ശരീഫ് കുന്നംകുളം , മുഹമ്മദ് സഖാഫി ഉളിക്കൽ, സഫ് വാൻ സഖാഫി മാങ്കടവ്, ഫൈസൽ വടകര, റഷീദ് തെന്നല, ഡോ. നൗഫൽ ഇടപ്പള്ളി , ശിഹാബ് പരപ്പ, വാരിസ് നല്ലളം, ജാഫർ പട്ടാമ്പി , അബ്ദുള്ള രണ്ടത്താണി , ഹബീബ് ഹരിപ്പാട് എന്നിവർ സംബന്ധിച്ചു.യൂസുഫ് അഹ്സനി കൊളത്തൂൽ, ഷാജഹാൻ കൂരിക്കുഴി, ഹംസ ഖാലിദ് സഖാഫി ‘, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Leave A Comment