ന്യൂ ഡൽഹി :ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു. മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ വകഭേദങ്ങളായ ബിഎഫ്. 7 ആണ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ടുപേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ 61 കാരിയാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച ഒരാൾ. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.