ധൂം ധലാക്ക സീസൺ ഫോർ; കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു.

  • Home-FINAL
  • Business & Strategy
  • ധൂം ധലാക്ക സീസൺ ഫോർ; കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു.

ധൂം ധലാക്ക സീസൺ ഫോർ; കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു.


ബഹറൈൻ കേരളീയ സമാജത്തിൽ 23 വെള്ളിയാഴ്ച 6.30 PM ആരംഭിക്കുന്ന ധൂം ധലാക്ക സീസൺ ഫോറിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നെത്തിയ കലാകാരൻമാരെ ബഹറൈൻ കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു. തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരം സ്വസിക,
സി കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, മഴവിൽ മനോരമയിലൂടെ ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോറും കീ ബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രന് എന്നിവരാണ് ഇന്ന് എത്തിച്ചേർന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

നാട്ടിൽ നിന്നെത്തിയ കലാകാരൻമാരെ  സ്വീകരിക്കാൻ  എയർപ്പോർട്ടിൽ സമാജം മെംബർഷിപ്പ് സെക്രട്ടറി ദിലിഷ് കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ധൂം ധലാക്ക കൺവീനർ ദേവൻ പാലോട്, ഓർഗനൈസർമാരായ റിയാസ് ഇബ്രാഹിം, മനോജ് സദ്ഗമയ, നന്ദകുമാർ ഇടപ്പാൾ, ആർ, നാഥ്, വിഷ്ണു നാടക ഗ്രാമം എന്നിവർ എത്തിച്ചേർന്നു.

 

Leave A Comment