ശിവഗിരി തീർത്ഥാടനം ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

  • Home-FINAL
  • Business & Strategy
  • ശിവഗിരി തീർത്ഥാടനം ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ശിവഗിരി തീർത്ഥാടനം ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും


തിരുവനന്തപുരം: 90ാമത് ശിവഗിരി തീർത്ഥാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയാകും.
30ന് പുലർച്ച പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കുശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്‍റെ സുവർണരേഖകൾ, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

ഗുരുദേവന്‍ ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഗുരുദേവന്‍ ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. 31ന് പുലർച്ച 4.30ന് തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. 8.30ന് മഹാസമാധിയിൽ തീർത്ഥാടന ഘോഷയാത്രയുടെ സമാപനത്തിൽ സ്വാമി സച്ചിദാനന്ദ തീർത്ഥാടന സന്ദേശം നൽകും. തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി വി എൻ വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ്പ് എംഡി എം എ യൂസുഫലി എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ ശിവഗിരി ഹൈസ്‌കൂൾ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ പുരസ്‌കാരം നേടിയ ശിവഗിരി തീർഥാടന കമ്മിറ്റി ചെയർമാൻ കെ ജി ബാബുരാജനെ സമ്മേളനത്തിൽ ആദരിക്കും.ജനുവരി ഒന്നിന് രാവിലെ 10ന് നടക്കുന്ന ശിവഗിരി തീർഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷതവഹിക്കും. മന്ത്രി എ കെ ശശീന്ദ്രൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളാകും. കവി പ്രഭാവർമ, സൂര്യകൃഷ്ണമൂർത്തി എന്നിവർ വിശിഷ്ടാതിഥികളാകും.

Leave A Comment