കൊവിഡ് ; മരിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം, ജീവന്‍ നഷ്ടമായത് 103 പേര്‍ക്ക്

  • Home-FINAL
  • Business & Strategy
  • കൊവിഡ് ; മരിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം, ജീവന്‍ നഷ്ടമായത് 103 പേര്‍ക്ക്

കൊവിഡ് ; മരിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം, ജീവന്‍ നഷ്ടമായത് 103 പേര്‍ക്ക്


ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച 53 പത്രപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം സഹായം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു ധനസഹായം വിതരണം ചെയ്തത്.

ഉത്തര്‍പ്രദേശില്‍ നൂറ്റിമൂന്ന് പത്രപ്രവര്‍ത്തകരാണ് ഒന്നരവര്‍ഷത്തനിടെ കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. ഇതില്‍ 53 പേരുടെ കുടുംബങ്ങള്‍ക്ക് നേരത്തേ സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ശേഷിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ കുട‌ുംബങ്ങള്‍ക്കാണ് തുക കൈമാറിയത്. ‘കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പ്രശംസനീയമാണ്. സംസ്ഥാനത്ത് 103 മാദ്ധ്യമപ്രവര്‍ത്തകരെയാണ് കൊവിഡ് മൂലം നഷ്ടമായത്. ഈ ദുഃഖസമയത്ത് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നു. എല്ലായ്‌പ്പോഴും മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടിട്ടുള്ളത്. സര്‍ക്കാരും മാദ്ധ്യമ പ്രവര്‍ത്തകരും ഒന്നിച്ചാണ് നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണ്’- യോഗി പറഞ്ഞു.കൊവിഡ് വീണ്ടും ലോകത്തെ ഭീതിയുടെ മുള്‍മുനയിലാക്കിയിരിക്കുകയാണെങ്കിലും ഇന്ത്യ ആ ഭീഷണിയെ സമര്‍ത്ഥമായി മറികടക്കുമെന്നും യോഗി പറഞ്ഞു.

Leave A Comment