രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് അബുദാബിയില്‍

  • Home-FINAL
  • Business & Strategy
  • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് അബുദാബിയില്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് അബുദാബിയില്‍


മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ സമ്മിറ്റ് ഡിസംബര്‍ 30-31 തിയ്യതികളില്‍ അബുദാബിയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 7 ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘടനം ചെയ്യും.

12 നാഷനല്‍ ഘടകങ്ങളില്‍ നിന്നുള്ള 150 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ യുവജന ദൗത്യം, സാമൂഹിക നവീകരണം, വിദ്യാഭ്യാസം, കുടിയേറ്റം, കേരള വികസനം, രാഷ്ട്രീയം, സന്നദ്ധ സേവനം തുടങ്ങിയ വിഷയങ്ങളില്‍ 16 സെഷനുകളായി പഠനങ്ങളും ചര്‍ച്ചകളും നടക്കും. സമ്മിറ്റിന്റെ ഭാഗമായി ഏഴ് സാമൂഹിക വിഷയങ്ങളില്‍ സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കും. ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രാസ്ഥാനിക പ്രതിനിധികളായ മജീദ് കക്കാട്, എം മുഹമ്മദ് സാദിഖ്, അബ്ദുല്ലവടകര, സി എന്‍ ജഅ്ഫര്‍, ടി എ അലി അക്ബര്‍, അഷ്റഫ് മന്ന തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

“നമ്മളാവണം’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വകാല പ്രവര്‍ത്തനങ്ങളുടെ സമാപനമായാണ് സമ്മിറ്റ് നടക്കുന്നത്. 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആര്‍ എസ് സി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഗ്ലോബല്‍ തലത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായി വ്യാപിപ്പിക്കുകയും 12 നാഷനല്‍ കമ്മിറ്റികള്‍ പുനഃസംഘടിപിക്കുകയും ചെയ്താണ് പ്രഥമ ഗ്ലോബല്‍ സമ്മിറ്റ് നടക്കുന്നത്. വിവിധ കാലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കുവൈറ്റ്, ഖത്തർ , ഒമാന്‍, യുഎ ഇ എന്നിവിടങ്ങളില്‍ ഗള്‍ഫ് സമ്മിറ്റ് നടന്നിട്ടുണ്ട്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, മാല്‍ദീവ്സ്, ജര്‍മനി, ആസ്ട്രേലിയ, ജിസിസി തുടങ്ങിയ 11 രാജ്യങ്ങളിലെ പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം 5 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് അസ്‌ലം ജിഫ്‌രി, മജീദ് കക്കാട്, എം മുഹമ്മദ് സാദിഖ്, അബ്ദുല്ല വടകര, സിഎന്‍ ജഅ്ഫര്‍, സുഹൈറുദ്ധീന്‍ നൂറാനി, ഹമീദ് പരപ്പ, ബസ്വീര്‍ സഖാഫി, ഉസ്മാന്‍ സഖാഫി, അഷ്‌റഫ് മന്ന, അബ്ദുല്‍ ബാരി നദ്‌വി, അബ്ദുറഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി, അബൂബക്കര്‍ അസ്ഹരി, പിവി ബാവ ഹാജി (ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍), സത്യ ബാബു (ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍), റഫീക്ക് കയനയിൽ (അബുദാബി മലയാളി സമാജം), കൃഷ്ണ കുമാർ (കേരള സോഷ്യൽ സെന്റർ), സലീം ചിറക്കല്‍ (ലോക കേരള സഭ അംഗം), എന്‍എം അബൂബക്കര്‍ (മലയാള മനോരമ), ഷമീര്‍ കല്ലട (അബുദാബി 24 സെവന്‍) തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മിറ്റില്‍ പുതിയ ഗ്ലോബല്‍ കമ്മിറ്റിയെ പ്രഖ്യാപിക്കും.
എന്ന് ആർ.എസ്.സി. നാഷനൽ മീഡിയ സെക്രട്ടറിമാരായ അബ്ദുൾ റഹിമാൻ പുതുപൊന്നാനി ,
അബ്ദുൾ വാരിസ് നല്ലളം എന്നിവർ അറിയിച്ചു.

Leave A Comment