അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ തിരുമേനി മന്ത്രി ഒസാമ അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി

  • Home-FINAL
  • Business & Strategy
  • അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ തിരുമേനി മന്ത്രി ഒസാമ അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി

അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ തിരുമേനി മന്ത്രി ഒസാമ അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി


മനാമ: ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ്‌ പുതുവത്സര ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ്‌ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ തിരുമേനി ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഒസാമ അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി. ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂസ​‍്, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി ശാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി, ഇടവകയിലെ മുതിര്‍ന്ന അംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ സോമൻ ബേബി എന്നിവരും അഭിവന്ദ്യ തിരുമേനിയോടൊപ്പം ഉണ്ടായിരുന്നു.

 

കഴിഞ്ഞ കാലങ്ങളില്‍ ബഹ്‌റൈൻ ദേശത്തോടും ജനതയോടും കാണിക്കുന്ന സ്നേഹത്തിന​‍് മന്ത്രി നന്ദി അറിയിച്ചു. ക്രൈസ്തവ സഭയ്ക്ക് ഈ ദേശത്ത് നല്‍കുന്ന ആരാധനാ സ്വാതന്ത്യത്തിന​‍് അഭിവന്ദ്യ തിരുമേനിയും നന്ദി പറഞ്ഞു.

Leave A Comment