ശൈത്യകാലം ആരംഭിച്ചതോടെ ബഹ്റൈനിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു : ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

  • Home-FINAL
  • Business & Strategy
  • ശൈത്യകാലം ആരംഭിച്ചതോടെ ബഹ്റൈനിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു : ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

ശൈത്യകാലം ആരംഭിച്ചതോടെ ബഹ്റൈനിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു : ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ


ബഹ്‌റൈനിൽ ശൈത്യകാലം ആരംഭിച്ചതിനാൽ പകർച്ചവ്യാധികൾക്കെതിരെ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ .ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകൾ  മാസ്ക് ധരിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ആരംഭിച്ചതോടെ ആശുപത്രികളിലും ക്ലിനിക്കുകളിലും നിരവധി ആളുകളാണ് പനിയും മറ്റ് അനുബന്ധ അസുഖങ്ങളും ബാധിച്ച് എത്തുന്നത്.അസുഖബാധിതരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളുമാണ്. അതിനാൽ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണം എന്നും , മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

Leave A Comment