പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച്‌ നരേന്ദ്ര മോദി

  • Home-FINAL
  • Business & Strategy
  • പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച്‌ നരേന്ദ്ര മോദി

പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച്‌ നരേന്ദ്ര മോദി


ന്യൂഡല്‍ഹി: അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലും പ്രധാനമന്ത്രി വികസന കാര്യത്തില്‍ നിന്നും വിട്ടുനിന്നില്ല.ഗാന്ധിനഗറിലിരുന്ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനത്തിനാണ് പച്ചക്കൊടി കാണിച്ചത്. ബംഗാളിനായി വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയുമാണ് നല്‍കിയത്.ഹൗറയില്‍ നിന്ന് ന്യൂ ജല്‍പൈഗുരിയിലേക്കുള്ള വന്ദേഭാരതിന്റെ ഫ്ളാഗ് ഒഫ്, വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി നിര്‍വഹിച്ചത്. ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്നിഹിതയായിരുന്നു.

മോദിയുടെ അമ്മയുടെ വേര്‍പാടില്‍ മമത ദുഖം രേഖപ്പെടുത്തി. ദയവായി കുറച്ച്‌ വിശ്രമിക്കൂവെന്നാണ് മോദിയോട് മമത ആവശ്യപ്പെട്ടത്. ”അമ്മയുടെ മരണത്തില്‍ എങ്ങനെയാണ് താങ്കളെ ആശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ അമ്മ ഞങ്ങളുടേത് കൂടിയാണ്. എനിക്ക് എന്റെ മാതാവിനെ ഈ നിമിഷത്തില്‍ ഓര്‍മ്മ വരികയാണ്.” – മമത പറഞ്ഞു.

റെയില്‍വേ വികസനത്തിന്റെ വിവിധ പദ്ധതികളും നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.ജോക്ക, താക്കൂര്‍പുക്കൂര്‍, സഖേര്‍ ബസാര്‍, ബെഹാല ചൗരസ്ത, ബെഹാല ബസാര്‍, താരാതല എന്നിങ്ങനെ 6 സ്റ്റേഷനുകളുള്ള 6.5 കിലോമീറ്റര്‍ ഭാഗം 2475 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. കൊല്‍ക്കത്ത നഗരത്തിന്റെ തെക്കന്‍ ഭാഗങ്ങളായ സര്‍സുന, ഡാക്ഘര്‍, മുച്ചിപ്പാഡ, ദക്ഷിണ 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് ഈ പദ്ധതിയുടെ ഉദ്ഘാടനത്തിലൂടെ വലിയ പ്രയോജനം ലഭിക്കും.

അമ്മയോടുള്ള തന്റെ കടമ നിര്‍വഹിച്ചുകൊണ്ട് രാജ്യത്തിന് പരമപ്രാധാന്യം നല്‍കുന്ന തെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിച്ചുവെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.

 

 

 

Leave A Comment