ബഹ്‌റൈനിലെ ഏറ്റവും വലിയ വിനോദ പരിപാടിയായ ഫെസ്റ്റിവൽ സിറ്റി ജനുവരി 12-ന് ആരംഭിക്കും എന്ന് ബഹറൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി 2 വരെയാണ് പരിപാടി നടക്കുക.എസ്.ടി.സിയുമായി സഹകരിച്ച് നടത്തുന്ന വിനോദ പരിപാടികള്‍ ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് അരങ്ങേറുന്നത്.മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.ഫെസ്റ്റിവലില്‍ വിവിധ പ്രായക്കാരെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന
നിരവധി കാർണിവൽ ഗെയിമുകൾ, ഔട്ട്‌ഡോർ മാർക്കറ്റ്, ലൈവ് എന്റർടൈൻമെന്റ്, ഔട്ട്‌ഡോർ സിനിമ, പ്രാദേശിക, വിദേശ ബാൻഡുകൾ അവതരിപ്പിക്കുന്ന സംഗീത ഷോകൾ, ഔട്ട്‌ഡോർ ഇരിപ്പിടങ്ങളുള്ള ഫുഡ് കോർട്ട്, ബഹ്‌റൈനിൽ നിർമ്മിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിപണി എന്നിവ അവതരിപ്പിക്കും. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച ബഹ്‌റൈൻ ഫെസ്റ്റീവ് സീസണിന്റെ വിപുലീകരണമാണ് ഈ പരിപാടി. കൂടാതെ സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനായി രാജ്യത്തിലെ ഹോട്ടലുകളിലെ യാത്രാ പാക്കേജുകളിലും താമസസൗകര്യങ്ങളിലും പ്രതിനിധീകരിക്കുന്ന നിരവധി പ്രമോഷനുകളും ഇതിൽ ഉൾപ്പെടുന്നു.ഉത്സവ പരിപാടികളുടെ മുഴുവൻ ഷെഡ്യൂളും www.calendar.bh ൽ ലഭ്യമാണ്