പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2023 – നാളെ തുടക്കമാകും.

  • Home-FINAL
  • Business & Strategy
  • പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2023 – നാളെ തുടക്കമാകും.

പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2023 – നാളെ തുടക്കമാകും.


ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ നാളെ തുടക്കമാകും. കൺവെൻഷനിൽ പങ്കെടുക്കുവാനായി നിരവധി പേരാണ് ഇത്തവണ ബഹറിനിൽ നിന്നും ഇൻഡോറിലേക്ക് യാത്രയായിരിക്കുന്നത്. 8 ,9, 10 തീയതികളിലായി നടക്കുന്ന കൺവെൻഷനിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം പേർ പങ്കെടുക്കും എന്നാണ് അറിയുന്നത്. ബഹറിനിൽ നിന്നും ഏറ്റവും അധികം പങ്കെടുക്കുന്ന ഒരു കൺവെൻഷൻ ആയിരിക്കും ഇത് എന്ന് കരുതപ്പെടുന്നു.

നൂറോളം പേരാണ് കൺവെൻഷനിൽ പങ്കെടുക്കുവാൻ ആയി ബഹറിനിൽ നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒമ്പതാം തീയതി കൺവെൻഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നിർവഹിക്കു.

പത്താം തീയതി നടക്കുന്ന പ്രവാസി ഭാരതീയ സമ്മാന അവാർഡ് ദാന ചടങ്ങിൽ ഇന്ത്യയുടെ പ്രസിഡണ്ട് ശ്രീമതി ദ്രൗപതി മുറുമു പങ്കെടുക്കും. കൺവെൻഷനിൽ പങ്കെടുക്കുവാൻ. ഇന്ന് ഇൻഡോർ എത്തിയ പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം ആണ് ലഭിച്ചത്.

 

Leave A Comment