വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി ;ഇന്ന് രാവിലെയാണ് കടുവയെ പിടികൂടിയത്

  • Home-FINAL
  • Business & Strategy
  • വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി ;ഇന്ന് രാവിലെയാണ് കടുവയെ പിടികൂടിയത്

വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി ;ഇന്ന് രാവിലെയാണ് കടുവയെ പിടികൂടിയത്


വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്.

Leave A Comment