അഭിമാന നേട്ടത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് .തുടർച്ചയായ രണ്ടാം വർഷവും പഞ്ചനക്ഷത്ര പദവി ലഭിച്ചു

  • Home-FINAL
  • Business & Strategy
  • അഭിമാന നേട്ടത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് .തുടർച്ചയായ രണ്ടാം വർഷവും പഞ്ചനക്ഷത്ര പദവി ലഭിച്ചു

അഭിമാന നേട്ടത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് .തുടർച്ചയായ രണ്ടാം വർഷവും പഞ്ചനക്ഷത്ര പദവി ലഭിച്ചു


ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പഞ്ചനക്ഷത്ര പദവി .അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിങ് സംഘടനയായ സ്കൈട്രാക്സാണ് മികച്ച ഗുണനിലവാരത്തിന് ബഹ്റൈന്‍ വിമാനത്താവളത്തിന് ഈ ബഹുമതി നല്‍കിയത്. ഒരു വിമാനത്താവളത്തിന് സ്കൈട്രാക്സ് നല്‍കുന്ന ഉയര്‍ന്ന ഗുണനിലവാര പദവിയാണ് പഞ്ചനക്ഷത്ര പദവി. മികച്ച യാത്രാനുഭവം നല്‍കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലഭിച്ച അംഗീകാരമെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്ബനി ചെയര്‍മാന്‍ സായിദ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. മികച്ച പ്രഫഷനലിസം പുലര്‍ത്തുന്ന എയർപോർട്ടിലെ മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു

Leave A Comment