ഒട്ടാവ സർവകലാശാലയുടെ പ്രസിഡന്റ് ജാക്വസ് ഫ്രെമോണ്ടുമായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ കൂടിക്കാഴ്ച നടത്തി.ഉന്നതവിദ്യാഭ്യാസരംഗത്തും ശാസ്ത്രഗവേഷണരംഗത്തെയും ബഹ്‌റൈന്റ വളർച്ചയെ കുറിച്ച് ഡോ. ജാക്വസ് അവലോകനം നടത്തി.ഉന്നതവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ നീക്കത്തെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ വിശദീകരിച്ചു.
ബഹ്‌റൈൻ കോളേജ് ഓഫ് ടീച്ചേഴ്‌സും ഒട്ടാവ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എജ്യുക്കേഷനും തമ്മിലുള്ള ഏകോപനത്തിനുപുറമെ വിവിധ മേഖലകളിൽ വിദ്യാഭ്യാസ മന്ത്രാലയവും ഒട്ടാവ സർവകലാശാലയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.