കുടുംബ സൗഹൃദ വേദിയുടെ 25 ആം വാർഷിക ആഘോഷം.

കുടുംബ സൗഹൃദ വേദിയുടെ 25 ആം വാർഷിക ആഘോഷം.


ബഹ്‌റൈൻ കുടുംബ സൗഹൃദ വേദിയുടെ ഇരുപത്തി ആഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാനായി പ്രശസ്ത ഗായകൻ വിൽസ്വരാജ്‌ , സിനിമാ സീരിയൽ താരങ്ങളായ മഞ്ജു പത്രോസ്, കലാഭവൻ ജോഷി തുടങ്ങിയവരെ ബഹ്‌റൈൻ എയർപോർട്ടിൽ ഭാരവാഹികൾ സ്വീകരിച്ചു. മറ്റു ആർട്ടിസ്റ്റുകളായ അഖില ആനന്ദ്, ആബിദ് കണ്ണൂർ,കലാഭവൻ നസീബ് എന്നിവരും എത്തി ചേരും.ജനവരി 20ന് വെള്ളി 6:30 പി എം ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബിഎംസി യുടെ ബാനറിൽ കുടുംബ സൗഹൃദ വേദി ഒരുക്കുന്ന “മ്യൂസിക്കൽ നൈറ്റ് 2023” എന്ന മെഗാ ഷോയുടെ മുഖ്യ അതിഥിയായി ബഹ്‌റൈൻ പാർലിമെന്റ് മെമ്പർ ആയ ഹസൻ ഈദ് ബുക്കമ്മാസ് പങ്കെടുക്കും. ബഹ്‌റൈനിലെ എല്ലാ കലാപ്രേമികൾക്കും വേണ്ടി തികച്ചും സൗജന്യമായാണ് കുടുംബ സൗഹൃദ വേദി മെഗാഷോ ഒരുക്കുന്നത്.

Leave A Comment