മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) എക്സിക്യൂട്ടീവ് മെമ്പറായ ഷീജ നടരാജിന്റെ ഭർത്താവ് പാലയുള്ള പറമ്പിൽ നടരാജ് (58 ) നിര്യാണത്തിൽ കെപിഎഫ് ജമാൽ കുറ്റിക്കാട്ടിൽ (പ്രസിഡണ്ട്), ഹരീഷ്.പി.കെ (സെക്രട്ടറി), ഷാജി പുതുക്കുടി (ട്രഷറർ) എന്നിവരും എക്സിക്യുട്ടീവ് മെമ്പർമാരും ലേഡീസ് വിംഗും അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തിവരുന്നതിനിടെ കഴിഞ്ഞ നാല് ദിവസമായി അസുഖം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അഡ്മിറ്റായിരുന്നു. മകൻ നവനീത് (ബി.ബി.എ വിദ്യാർത്ഥി യൂണിഗ്രഡ് ) .
കെ.പി.എഫ് നു വേണ്ടി ജമാൽ കുറ്റിക്കാട്ടിൽ, കെ.ടി സലീം, ഫൈസൽ പാട്ടാണ്ടി, അഖിൽ താമരശേരി, സുധീഷ് ചാത്തോത്ത്, ശശി അക്കരാൽ, സുജിത്ത് സോമൻ ,രജീഷ് മടപ്പള്ളി എന്നിവരും വിവിധ സാമൂഹ്യ പ്രവർത്തകരും വിവരമറിഞ്ഞു ഹോസ്പിറ്റലിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.