ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു.

  • Home-FINAL
  • Business & Strategy
  • ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു.

ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു.


തിരുവനന്തപുരം ;ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ.സന്ദീപ് പഥക്ക് അറിയിച്ചു. പുതിയ ഭാരവാഹികളെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരങ്ങള്‍.

ആംആദ്മി വാര്‍ത്താകുറിപ്പ് :

‘കേരളത്തില്‍ ആംആംആദ്മി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ സംഘടനാ സംവിധാനവും പിരിച്ചുവിട്ടുകൊണ്ട് കേന്ദ്രനേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തുവിട്ടു. പുതിയ ഭാരവാഹികളെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും.’പി സി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തിലുണ്ടായിരുന്നത്.

Leave A Comment