ബഹ്റൈനിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു.2021ല്‍ 7.7 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2022ല്‍ 5. 4 ശതമാനമായാണ് കുറഞ്ഞത്.രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് കുറഞ്ഞത് സാമ്ബത്തിക വളര്‍ച്ചയുടെ സൂചനയാണെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം വിലയിരുത്തി.സാമ്ബത്തിക ഉത്തേജന പാക്കേജിന്‍റെ ഭാഗമായി തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് നടപ്പാക്കിയ പദ്ധതികള്‍ വിജയകരമായതാണ് ഈ നേട്ടത്തിന് കാരണമായതെന്നും മന്ത്രിസഭ അറിയിച്ചു. ഇതിനായി തൊഴില്‍മന്ത്രാലയം നടത്തിയ ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ യു.എ.ഇ സന്ദര്‍ശനവും വിവിധ രാഷ്ട്ര നേതാക്കളുമായുള്ള സൗഹൃദ കൂടിക്കാഴ്ചയും വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഹമദ് രാജാവിന്‍റെ സന്ദര്‍ശനത്തിലൂടെ സാധ്യമായതായും വിലയിരുത്തി. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുരോഗതിയെ കുറിച്ചുള്ളറിപ്പോര്‍ട്ടും സഭയില്‍ അവതരിപ്പിച്ചു.