ന്യായമായ തൊഴിൽ വിപണി സംരക്ഷിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധനകൾ തുടരുകയാണ്. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് , മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് എൽ എം ആർ എ മുഹറഖ് ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. ബഹ്‌റൈനിൽ നിലനിൽക്കുന്ന താമസ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും അവ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.
തുടർന്നും സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് , ശക്തമായ പരിശോധനകൾ നടത്തി രാജ്യത്തെ നിയമ സംരക്ഷണത്തിന് മുൻഗണന നൽകുമെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.