സമാജം വനിത വേദിയുടെ നേതൃത്വത്തിൽ ” ഓവർ കമിംഗ് എക്സാം ആൻസൈറ്റി ” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ഫെബ്രുവരി 3 നു നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ ,സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ, പ്രോഗ്രാം കോർഡിനേറ്റർ ഇന്ദിര വിശ്വനാഥൻ എന്നിവർ ആശംസകളും ജോബി ഷാജൻ കൃതഞ്തയും അറിയിച്ചു. വിഷയം അവതരിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ് കൺസൽട്ടൻറ് ദിപ്‌തി പ്രസാദ്, കുട്ടികളുടെ പരീക്ഷ സമയത്തുള്ള ഭയത്തിന്റെ കാരണങ്ങളും, പരിഹാരങ്ങളും നിർദേശിച്ചു.