റമദാൻ സമയത്ത് സ്കൂളുകളിലെ പഠനം ഓൺലൈൻ ആക്കില്ലെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം

  • Home-FINAL
  • Business & Strategy
  • റമദാൻ സമയത്ത് സ്കൂളുകളിലെ പഠനം ഓൺലൈൻ ആക്കില്ലെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം

റമദാൻ സമയത്ത് സ്കൂളുകളിലെ പഠനം ഓൺലൈൻ ആക്കില്ലെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം


റമദാൻ സമയത്ത് സ്കൂളകളിലെ ക്ലാസുകൾ ഓൺലൈനാക്കില്ലെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകളിൽ റമദാൻ സമയത്ത് പഠനം ഓൺലൈനാക്കും എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും , ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും , നിലവിൽ നടക്കുന്നതുപോലെ വ്യക്തിഗത ക്ലാസുകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.റമദാനിൽ ഓൺലൈൻ പഠനത്തിനായി സാമ്പത്തിക കാര്യ സമിതി വൈസ് ചെയർമാൻ മുഹമ്മദ് അൽ റിഫാഇയുടെ നേതൃത്വത്തിലുള്ള പ്രമേയം ബഹ്‌റൈനിലെ പ്രതിനിധി കൗൺസിൽ അംഗീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച വ്യക്തതയാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളും വിദ്യാർത്ഥികളും ,വിദ്യാഭ്യാസ സംബന്ധമായ എല്ലാ വിവരങ്ങളും അറിയുന്നതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു .

Leave A Comment