ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വിദ്യഭ്യാസ സഹായധനം കൈമാറി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വിദ്യഭ്യാസ സഹായധനം കൈമാറി

ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വിദ്യഭ്യാസ സഹായധനം കൈമാറി


മഞ്ചേശ്വരം: ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് സിഎ കോഴ്സിന് പഠിപ്പിക്കുന്ന നിർധന പെൺകുട്ടിയുടെ സാമ്പത്തിക സഹായം രണ്ടാം ഗഡു മുക്കാൽ ലക്ഷം രൂപയോളം ഹൊസങ്കടി ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി. പ്രസിഡണ്ട് സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, കെ എം സി സി നേതാക്കളായ ഹനീഫ് ഉപ്പള, അലി ബംബ്രാണ, ബാവ ഹാജി പുത്തൂർ, അബ്ദുല്ല പുത്തൂർ, അബ്ബാസ് ഉദുമ, ലീഗ് നേതാക്കളായ അബ്ദുല്ല കജ, മൂസ ദുബൈ, എം എസ് എഫ് നേതാക്കളായ അൻസാർ വൊർക്കാടി, ബിലാൽ ആരിക്കാടി സംബന്ധിച്ചു.

Leave A Comment